പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാമെന്ന് എംവി ഗോവിന്ദൻ

0
52

സിപിഎം പ്രവർത്തകർക്കിടയിലെ മദ്യപാനത്തിൽ വീണ്ടും നിലപാട് അറിയിച്ച് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി.

“മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാം, എന്നാൽ പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുത്”, എംവി ഗോവിന്ദൻ പറഞ്ഞു.

പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി അറിയിച്ചു.

പ്രായ പരിധി 75 വയസ് കഴിഞ്ഞവർ മാത്രം പുറത്തു പോകുമെന്ന് അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here