നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോഗിക്ക് ആശ്വാസമായി സുരേഷ് ഗോപി.

0
57

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിവാദം ഒരു ഭാഗത്ത് നടക്കുമ്പോള്‍ നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോഗിക്ക് ആശ്വാസമായി സുരേഷ് ഗോപി. തൃശ്ശൂര്‍ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനുമാണ് സാഹയാവുമായി സുരേഷ് ഗോപി രംഗത്ത് വന്നത്.

സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നല്‍കിയില്ല എന്ന് ജോസഫ് പറഞ്ഞിരുന്നു. ഇവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നല്‍കും എന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. വൃക്കരോഗിയാണ് ജോസഫ്. റാണിക്ക് വയറ്റില്‍ മുഴയുണ്ടെന്ന് അടുത്തിടെയാണ് സ്ഥിരീകരിച്ചിരിച്ചത്.

ഇപ്പോളാരും പൈസ അടയ്ക്കുന്നില്ലെന്നും അടയ്ക്കുമ്പോള്‍ തരാമെന്നുമാണ് ബാങ്കില്‍നിന്ന് ലഭിച്ച മറുപടിയെന്ന് റാണിയും പറഞ്ഞു. അങ്ങനൊ വലിയൊരു പ്രതിസന്ധിയില്‍ പെട്ടിരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ സഹായം എത്തുന്നത്. ഇതിന് മുന്‍പും സുരേഷ് ഗോപി പലര്‍ക്കും സഹായം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here