തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ ഇന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.
മറ്റൊരു പ്രതിയായ സരിത്തുമൊന്നിച്ച് ശനിയാഴ്ച തെളിവുകൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, എപ്പോഴാണ് ഇവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയെന്ന് വ്യക്തമല്ല.