തിരുവനന്തപുരം: പത്തനംതിട്ട റാന്നിയിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിങ് നടത്തിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ പാർശ്വഭിത്തി നിർമ്മാണത്തിനാണ് കോൺഗ്രീറ്റ് പീസുകളിൽ കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ചത് വാർത്തകളിൽ നിറഞ്ഞിരുന്നു. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ വമർശനവും ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് റോഡ് പണിയിൽ വ്യക്തത വരുത്തി മന്ത്രി തന്നെ രംഗത്തെത്തിയത്. കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണ്. മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എന്നാല്‍ ഈ റോഡ് നിർമാണം പൊതുമരാമത്ത് വകുപ്പിന്റേതല്ലെന്ന് മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ റോഡ് പണിയുടെ ഭാഗമായുള്ള കോൺക്രീറ്റ് പ്രവൃത്തിയിൽ കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാർത്തയാണ്. മനസ്സിൽ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണ്.