മുംബൈ: മഹാരാഷ്ട്രയിൽ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയായിരുന്ന നാൽപത് വയസുള്ള സ്ത്രീ മാനഭംഗത്തിനിരയായി. ഡോക്ടറാണെന്ന് പരിചയപ്പെടുത്തി എത്തിയ ഇരുപത്തിയഞ്ചുകാരനാണ് ഇവരെ പീഡിപ്പിച്ചത്. നവി മുംബൈയിലെ പൻവലിലായിരുന്നു സംഭവം.
ഡോക്ടറാണെന്ന് പരിചയപ്പെടുത്തി എത്തിയ യുവാവ് കോവിഡ് പരിശോധനാ റിപ്പോർട്ടുകളെല്ലാം പരിശോധിച്ചു. ഈ സമയം ശരീരത്തിന് വേദനയുണ്ടെന്ന് യുവതി പറഞ്ഞപ്പോൾ ചികിത്സയ്ക്കെന്ന വ്യാജേനയാണ് യുവാവ് ഇവരുടെ ശരീരത്തിൽ സ്പർശിച്ചത്. സ്ത്രീയുടെ പരാതിയിൽ പോലീസ് കേസെടുത്തു.