പോപ്പുലർ ഫിനാൻസ് തട്ടിപ്പ്‌ : ഒരു പ്രതി കൂടി പിടിയിൽ

0
108

പത്തനംതിട്ട: പോപുലര്‍ ഫിനാന്‍സ്​ തട്ടിപ്പ്​ കേസില്‍ പിടികിട്ടാനുണ്ടായിരുന്ന ഡോ. റിയ ആന്‍ തോമസിനെ നിലമ്ബൂരില്‍നിന്ന്​ പൊലീസ്​ പിടികൂടി. പോപുലര്‍ ഉടമ റോയി ഡാനിയേലി​ന്‍െറ രണ്ടാമത്തെ മകളാണ്​ റിയ ആന്‍ തോമസ് ​(32). തട്ടിപ്പ്​ കേസിലെ പ്രധാന പ്രതിയാണ്​ റിയ. ഇവര്‍ നിലമ്ബൂരിലെ വീട്ടില്‍ രഹസ്യമായി കഴിയുകയാണെന്ന വിവരം പൊലീസിന്​ അറിയാമായിരുന്നു. ഇവരുടെ ഒരു വയസ്സുള്ള കുട്ടിയുടെ അസുഖവുമായി ബന്ധ​െപ്പട്ട്​ മാതാവി​ന്‍െറ സാന്നിധ്യം ആവശ്യമായതിനാലാണ്​ അറസ്​റ്റ്​ ചെയ്യാതിരുന്നതെന്നാണ്​ വിവരം. വ്യാഴാഴ്​ച കോന്നിയില്‍നിന്ന്​ പൊലീസ്​ സംഘം നിലമ്ബൂരിലെത്തി റിയ​െയ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്​ച പത്തനംതിട്ടയിലെത്തിച്ച്‌​ അറസ്​റ്റ്​ രേഖപ്പെടുത്തുമെന്നറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here