തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് : അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

0
77

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് അന്വേഷണം ഉന്നതരിലേക്കും നീളുമെന്നാണ് യോഗത്തില്‍നിന്ന് ലഭിക്കുന്ന സൂചന. വെള്ളിയാഴ്ചയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ യോഗം ചേര്‍ന്നത്.
എന്‍.ഐ.എയുടെ അന്വേഷണ രീതികളിലുള്ള പ്രത്യേകതകളും യോഗം വിലയിരുത്തി. ഹൈദരാബാദിലെ എന്‍.ഐ.എയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിനു കീഴിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here