ലക്ക്നൗ; രാമക്ഷേത്ര നിർമാണത്തിനായി സുപ്രീം കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച ട്രസ്റ്റിന്റെ ആദ്യ യോഗം ശനിയാഴ്ച അയോധ്യയിൽ ചേരും. ട്രസ്റ്റിന്റെ ആദ്യ ഔപചാരിക മീറ്റിങ്ങാണ് ഇത്. ക്ഷേത്ര നിർമാണത്തിന്റെ തിയതി ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ക്ഷേത്ര നിർമാണം വൈകുകയായിരുന്നു.
ക്ഷേത്ര നിർമാണത്തിന് മുന്നോടിയായി ഭൂമി പൂജ നിർവഹിക്കാൻ ഓഗസ്റ്റിൽ പ്രധാനമന്ത്രിയെ അയോധ്യയിലെത്തിക്കാനും ട്രസ്റ്റ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.അയോധ്യയിലെ 67 ഏക്കർ വരുന്ന സ്ഥലത്ത് ക്ഷേത്രം നിർമക്കാനുദ്ദേശിക്കുന്ന ഭാഗത്തെ ഭൂമി നിർമാണത്തിന് മുന്നോടിയായി നിരപ്പാക്കിയിരുന്നു.