കൊച്ചി: അങ്കമാലി പൊലീസ് സ്റ്റേഷനിൽ തട്ടിപ്പ് കേസിൽ അറസ്റ്റിലായ തുറവൂർ സ്വദേശിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനിലെ എട്ട് പൊലീസുകാർ നിരീക്ഷണത്തിൽ പോയി.
കഴിഞ്ഞ ദിവസമാണ് അങ്കമാലി തുറവൂർ സ്വദേശിയെ മറ്റു രണ്ടു പേർക്കൊപ്പം പൊലീസ് പിടികൂടിയത്. ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.