ഇന്ന് മുന്‍ ആഫ്രിക്കന്‍ പ്രസിഡന്‍റ് നോബേല്‍ നെല്‍സണ്‍ മണ്ടേലയുടെ 100 മത് ജന്മദിനം.ലോകത്താകെയുളള സ്വാതന്ത്ര പോരാട്ടങ്ങള്‍ക്ക് എന്നും പ്രചേദനമായ നെല്‍സണ്‍ മണ്ടേലയുടെ ശദാബ്ദി വിപുലമായ ചടങ്ങുകളോടെയാണ് ലോകമെങ്ങും ആഘോഷിക്കുന്നത്.സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ദശകങ്ങളോളം തടവറയ്ക്കുള്ളിൽ കഴിയേണ്ടിവന്ന മറ്റൊരു നേതാവ് ലോകചരിത്രത്തിൽ വേറെയില്ല. എല്ലാ ദക്ഷിണാഫ്രിക്കക്കാർക്കും പൗരത്വം എന്ന ആവശ്യം ഉന്നയിച്ച് മണ്ടേല നടത്തിയ പോരാട്ടങ്ങൾക്ക് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം 27 വർഷത്തെ തടവറവാസമായിരുന്നു.
1994ൽ പൂർണമായി ജനാധിപത്യരീതിയിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ദക്ഷിണാഫ്രിക്കൻ ജനത തങ്ങളുടെ ആരാധ്യപുരുഷനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ദക്ഷിണാഫ്രിക്കയിലെ ആദ്യ കറുത്ത വംശജനായ പ്രസിഡന്റായി മണ്ടേല തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് ചരിത്രത്തിലെ കാവ്യനീതിയായി. 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു മണ്ടേല. സാമ്രാജ്യത്വ ശക്തികളടക്കം ലോകരാജ്യങ്ങളെല്ലാം ഒരേമനസോടെ നെൽസൺ മണ്ടേല എന്ന വിപ്ലവനേതാവിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന അപൂർവകാഴ്ചയ്ക്കും നമ്മൾ സാക്ഷ്യം വഹിച്ചു.
1993ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം. 1990ൽ ഭാരതരത്‌ന. 250ലേറെ രാജ്യങ്ങളിൽ നിന്നുള്ള സിവിലിയൻ പുരസ്‌കാരങ്ങൾ. ലോകത്താകെയുള്ള മനുഷ്യാവകാശ പ്രവർത്തകർക്ക് ആവേശവും പ്രചോദനവുമായ നെൽസൺ മണ്ടേലയുടെ 102-ാം പിറന്നാളാണിന്ന്. കഴിഞ്ഞ പത്ത് വർഷമായി ഐക്യരാഷ്ട്രസഭ ഈ ദിനം മണ്ടേലാ ദിനമായി വിപുലമായ പരിപാടികളോടെ ആചരിക്കുന്നുണ്ട്.. 2013 ഡിസംബർ അഞ്ചിനാണ് ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റായ നെൽസൺ മണ്ടേല അന്തരിച്ചത്.