ചാന്ദിപ്പുര വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 18 ആയി; 37 പേര്‍ ചികില്‍ത്സയില്‍.

0
40

ഹമ്മദാബാദ്: ഗുജറാത്തില്‍ ചാന്ദിപ്പുര വൈറസ് അപകടകരമാം വിധം പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക യോഗം വിളിച്ച്‌ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

രോഗം തടയാൻ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കാൻ നിർദേശവും നല്‍കി. വൈറസിനെക്കുറിച്ച്‌ പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 18 പേരാണ് വൈറസ് ബാധയെത്തുടർന്ന് മരണപ്പെട്ടത്. 37 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നാണ് വിവരം. സബർകാന്ത, ആരവല്ലി, മഹിസാഗർ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് വൈറസ് രൂക്ഷമായിട്ടുള്ളത്. സമ്ബർകാന്ത, ഹിസാഗർ, രാജ്‌കോട്ട് തുടങ്ങിയ ജില്ലകളിലാണ് ചന്ദിപുര വൈറസ് ബാധയേറ്റുള്ള മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം രാജസ്ഥാനില്‍ നിന്നുള്ള ഒരാള്‍ കൂടി വൈറസ് മൂലം മരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here