ഗൂഡല്ലൂർ ∙ ദേവർഷോല മൂന്നാം ഡിവിഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ജംഷീദ് (37) ആണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്ത് എത്തിയ കാട്ടാനയെ തുരത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. പുലർച്ചെ പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു അപകടം.
ദേവർഷോല പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമാണ്. അടുത്തിടെ മാണിക്കാല്ലാടിയിൽ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും സ്കൂട്ടറും കാട്ടാനകള്‍ തകർത്തിരുന്നു. വൈകുന്നേരമായാൽ ഈ പ്രദേശങ്ങളിലെ വീടുകൾക്ക് മുൻപിലാണ് കാട്ടാനകൾ. വേലി തകർത്ത് അകത്ത് കയറി വാഴയും കമുകടക്കമുള്ളവ തിന്നു നശിപ്പിക്കുന്നത് പതിവാണ്.
പാടന്തുറയിലെ സിഎസ്ഐ സ്കൂളിന്റെ പുറകിലുള്ള തേയിലത്തോട്ടത്തിലാണ് കാട്ടാനകൾ പകൽ തമ്പടിക്കുന്നത്. വൈകുന്നേരത്തോടെ ടൗണിലിറങ്ങും.