ദളിത് വിദ്യാര്‍ത്ഥിയുടെ മരണം; സങ്കടം താങ്ങാനാവാതെ രാജിവെച്ച് കോണ്‍ഗ്രസ് എംഎല്‍എ;

0
78

ജയ്പുര്‍: സ്‌കൂളിലെ അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍ അധ്യാപകന്റെ മര്‍ദനമേറ്റ് ജലോറില്‍ ദളിത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുമ്പോള്‍ രാജിവെച്ച് പ്രതിഷേധം അറിയിച്ച് എംഎല്‍എ. സംഭവത്തില്‍ വിഷമം സഹിക്കാനാവാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചത്. ബെറാന്‍ ആത്രു എം.എല്‍.എ പനംചന്ദ് മെഹ്വാല്‍ ആണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് രാജിക്കത്ത് സമര്‍പ്പിച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലും ദളിതര്‍ അടിച്ചമര്‍ത്തപ്പെടുന്നു. അവരിപ്പോഴും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോരാടിക്കൊണ്ടിരിക്കുന്നു. ആ അടിച്ചമര്‍ത്തലിനെ എനിക്ക് തടയാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നു’ എന്നാണു പനംചന്ദ് മെഹ്വാള്‍ രാജിക്കത്തില്‍ പറഞ്ഞത്. കുട്ടിയുടെ കുടുംബത്തിന് വേണ്ടി ശബ്ദമുയര്‍ത്തുമെന്നും നീതി ലഭ്യമാക്കണമെന്നും രാജിക്കത്തില്‍ എംഎല്‍എ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here