ബികോം വിത്ത് ത്രീ സപ്ലി, : അർജുൻ അശോകൻ

0
74

മലയാള സിനിമയിൽ വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അർജുൻ അശോകൻ. ചെറിയ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ നായക വേഷങ്ങളിൽ തിളങ്ങുകയാണ്. താരപുത്രൻ്റെ സിനിമകളും വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. മലയാളത്തിലെ പ്രമുഖരായ താര പുത്രന്മാരിലൊരാളായ അർജുൻ അശോകൻ നടൻ ഹരിശ്രീ അശോകൻ്റെ മകനാണ്. വിവാഹ ശേഷമാണ് അർജുൻ അശോകൻ സിനിമയിൽ വളരെ സജീവമായി.

ഇപ്പോഴിതാ അർജുൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അർജുൻ്റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നുള്ള ചോദ്യത്തിന് താരം തമാശ രൂപേണയാണ് മറുപടി പറഞ്ഞത്. ‘ബികോം വിത്ത് ത്രീ സപ്ലിയാണ് വിദ്യാഭ്യാസ യോഗ്യത. പോയ വിഷയം ഇൻകം ടാക്‌സ് ആണ്. അത് എഴുതിയെടുക്കാൻ ഉദ്ദേശമില്ല. നമ്മുടെ ഇവിടെ സിലബസ് ഇടക്കിടെ പുതുക്കും, അതുകൊണ്ട് പഠിച്ചെടുക്കാൻ ഭയങ്കര പ്രയാസമാണ്’.

‘വിവാഹ സമയത്ത് സപ്ലിയെക്കുറിച്ചൊന്നും പെൺവീട്ടുകാരോട് പറഞ്ഞിരുന്നില്ല. അതൊക്കെ എന്തിനാണ് പറയുന്നത്, പെൺവീട്ടുകാരോട് ബികോം എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ഭാര്യക്ക് അറിയാമായിരുന്നു. എന്തായാലും ഞാൻ പഠനം കഴിഞ്ഞ് ജോലിക്ക് പോകിലെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നു. എംബിഎ പഠിക്കാൻ പോയ കാശ് വെച്ചാണ് അച്ഛനോട് പറഞ്ഞ് കാർ വാഷ് തുടങ്ങിയത്’.

‘സിനിമയിലേക്ക് എത്താൻ ഹരിശ്രീ അശോകന്റെ മകൻ എന്നത് ഗുണമായിട്ടുണ്ട്. അത്തരത്തിൽ ഒരു കോറിഡോർ സിനിമ മേഖലയിൽ ഉണ്ട്. ആദ്യമൊക്കെ ക്യാമറക്ക് മുന്നിൽ നിൽക്കാൻ പേടിയുണ്ടായിരുന്നു. പിന്നെ നല്ല സപ്പോർട്ട് കിട്ടിയതോടെ പേടിയൊക്കെ മാറി. നായക വേഷം ചെയ്തത് കൊണ്ട് ഇനി നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയൊന്നും എനിക്ക് ഇല്ല. അഭിനയ സാധ്യതയുള്ള വ്യത്യസ്ത റോളുകൾ ചെയ്യണമെന്നാണ് ആഗ്രഹം’, അർജുൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here