കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു.

0
112

ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യ മന്ത്രിയും എല്‍ജെപിയുടെ മുതിര്‍ന്ന നേതാവുമായ രാംവിലാസ് പാസ്വാന്‍ അന്തരിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

 

മകനും എല്‍ജെപി നേതാവുമായ ചിരാഗ് പാസ്വാനാണ് മരണം വിവരം പുറത്തു വിട്ടത്. ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.

 

അദ്ദേഹത്തിന് 74 വയസായിരുന്നു. വിവിധ കാലത്ത് കേന്ദ്രത്തില്‍ പല വകുപ്പുകളുടേയും ചുമതല വഹിച്ചിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിങിന്റെ നേത‌ൃത്വത്തിലുള്ള യുപിഎ സര്‍ര്‍ മന്ത്രിസഭയിലും പാസ്വാന്‍ മന്ത്രിയായിരുന്നു.

 

ബിഹാറിലെ ഹാജിപുര്‍ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ അദ്ദേഹം ലോക്സഭയില്‍ എത്തി.സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, ലോക്ദള്‍, ജനതപാര്‍ട്ടി, ജനതാദള്‍ എന്നിവയില്‍ അംഗമായിരുന്നു. 2004ല്‍ ലോക്ജനശക്തി (എല്‍ജെപി) പാര്‍ട്ടി രൂപീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here