പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത് ആകെ കൊറോണ ബാധിതർ ഇതുവരെ :36,738,449
മരണമടഞ്ഞത് :1,066,412
📰✍🏻 ഇന്ത്യയിൽ രോഗം ബാധിച്ചത് :6,903,812
മരണമടഞ്ഞത് : 106,521
24 മണിക്കൂറിനിടെ പുതിയ രോഗികൾ : 78,524
മരണമടഞ്ഞത് : 971 പേർ
📰✍🏻 കേരളത്തിൽ പുതിയ രോഗികൾ : 5445
സമ്പർക്കത്തിലൂടെ: 4616 പേർക്ക്
502 പേരുടെ ഉറവിടം വ്യക്തമല്ല
ഇന്നലെ കോവിഡ് മൂലംമരിച്ചത് : 24 പേർ
ആകെ മരണം: 930
രോഗമുക്തി നേടിയത് :7003 പേർ
📰✍🏻 പുതിയ രോഗികൾ ജില്ല തിരിച്ച് :
മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121
📰✍🏻മഹാരാഷ്ട്രയില്‍ 13,395 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 14,93,88 ആയി. പുതുതായി 358 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 39,430 പേരുടെ ജീവനാണ് കോവിഡ് കവര്‍ന്നതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
📰✍🏻കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബില്‍ ഇന്നും കര്‍ഷക പ്രക്ഷോഭം തുടരും. ഹരിയാനയിലെ സിര്‍സയില്‍ പൊലീസിന്റെ ലാത്തിയടിയേറ്റ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബില്‍ ഇന്ന് രണ്ട് മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
📰✍🏻വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച ദളിത് പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കും.
📰✍🏻സംസ്ഥാനത്ത് ബാറുകള്‍ തല്ക്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
📰✍🏻ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി തന്റെ സുഹൃത്തായിരുന്നെന്നും താനടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും കൂട്ടമാനഭംഗക്കേസില്‍ ജയിലിലായ മുഖ്യപ്രതി സന്ദീപ് താക്കൂറിന്റെ കത്ത്.
📰✍🏻തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്താന്‍ ആലോചന.
📰✍🏻ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിനു ഹിന്ദി ന്യൂസ് ചാനലുകള്‍ക്ക് പിഴയും താക്കീതും. ന്യാസ് ചാനലാ ആജ് തക്കിനു ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
📰✍🏻യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച സംഭവത്തില്‍ ചലച്ചിത്രപ്രവര്‍ത്തക ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.
📰✍🏻സംസ്ഥാനത്ത് പാറ ഉല്പന്നങ്ങള് കൊണ്ടുപോകുന്ന ലോറികളിലും ക്വാറികളിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വമ്ബന്‍ തട്ടിപ്പ് കണ്ടെത്തി.
📰✍🏻ഡല്‍ഹി കലാപത്തില്‍ പൊലീസിന്റെ പങ്ക് സൂചിപ്പിക്കുന്ന വീഡിയോകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി ആഭ്യന്തര വകുപ്പ് പൊലീസിനോട് വിശദീകരണം തേടി.
📰✍🏻നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും
📰✍🏻സിബിഐ മുന്‍ ഡയറക്ടര്‍ അശ്വനികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതില്‍ ദുരൂഹതയില്ലെന്ന് ഹിമാചല്‍ ഡിജിപി സഞ്ജയ് കുണ്ഡു.
📰✍🏻ദേശീയ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) നടത്തിയ നീറ്റ് പരീക്ഷയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം.
📰✍🏻നടപ്പുസാമ്ബത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനം (ജിഡിപി) 9.6 ശതമാനം ചുരുങ്ങുമെന്ന് ലോകബാങ്ക്
📰✍🏻ഇന്ത്യയില്‍നിന്ന് ഇറാഖിലെയും സിറിയയിലെയും ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്.) ഭീകരസംഘടനയിലേക്കു ചേക്കേറിയതില്‍ ഏറ്റവും വലിയ സംഘം കേരളത്തില്‍നിന്നാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി
📰✍🏻സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ വികസനത്തിന്റെ ഭാഗമായി ചവറ കെ എം എം എല്ലില്‍ സ്ഥാപിച്ചിട്ടുള്ള 70 ടി പി ഡി ഓക്‌സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.
📰✍🏻പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആഞ്ഞടിച്ച് ബിജെപി. അധികാരത്തില്‍ മമതയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു
📰✍🏻വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കെട്ടിട നിര്‍മാണത്തിന് സ്വര്‍ണക്കടത്ത് സംഘത്തിെന്റ സഹായത്തോടെയാണ് വിദേശസഹായം സ്വീകരിച്ചതെന്ന് സി.ബി.ഐ ഹൈകോടതിയില്‍.
📰✍🏻ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉള്‍പ്പെടെ 12 ഓളം പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ ഈ മാസം വരെ 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാന്‍ ഭരണസമിതി തീരുമാനിച്ചു.
📰✍🏻ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസന്വേഷണത്തിെന്റ ഭാഗമായി വിജിലന്‍സ് ൈലഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസിെന്റ മൊഴിയെടുത്തു
📰✍🏻യു.എ.ഇയില്‍ നടന്ന വിദേശമന്ത്രിമാരുടെ യോഗത്തില്‍ പി.ആര് ഏജന്‍സി മാനേജരായ യുവതിയെ പെങ്കടുപ്പിച്ചെന്ന പരാതിയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ പ്രധാനമന്ത്രിയുടെ ഒാഫിസ് അന്വേഷണമാരംഭിച്ചു.
📰✍🏻കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ (74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സിലായിരുന്നു.
✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികള്‍ ദുബൈയില്‍ കുടുങ്ങി കിടക്കുന്നു. കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനകമ്ബനികള്‍ ടിക്കറ്റ് തുക കുത്തനെ വര്‍ധിപ്പിച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത്.
📰✈️സുഹൃദ് രാജ്യങ്ങള്‍ക്കിടയില്‍പ്പോലും അമേരിക്കയെ ഒറ്റപ്പെടുത്തുകയും രണ്ടേകാല്‍ ലക്ഷത്തോളം അമേരിക്കക്കാരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത ട്രംപ് സര്‍ക്കാരിന്റെ നയങ്ങളെ കടന്നാക്രമിച്ച് കമല ഹാരിസ്.
📰✈️കുവൈത്തില്‍ വ്യാഴാഴ്ച 698 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 538 പേര്‍ പുതുതായി രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്ന് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
📰✈️അര്‍മേനിയ – അസര്‍ബൈജാന്‍ സംഘര്‍ഷം രൂക്ഷമാകുന്നത് മൂലം നകോര്‍ണോ – കാരാബാഖ് മേഖലയിലെ പകുതി ജനങ്ങള്‍ പലായനം ചെയ്തെന്ന് റിപ്പോര്‍ട്ട്.
📰✈️ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം പ്രശസ്ത അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന്.
📰✈️ഇന്ത്യന്‍ മാദ്ധ്യമങ്ങളോട് ഒരു ചെെനയെന്ന തങ്ങളുടെ നയം സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയ ചെെനയ്ക്ക് ചുട്ടമറുപടിയുമായി തായ്‌വാന്‍. കടന്നു പോകൂ എന്നായിരുന്നു ചൈനയുടെ പ്രസ്താവനയ്ക്ക് തായ്‌വാന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ മറുപടി.
📰✈️വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ജോ ബൈഡനുമായുള്ള അടുത്ത സംവാദമെങ്കില്‍ പങ്കെടുക്കാനില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
📰✈️കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ച ശേഷം ഒരു ലക്ഷത്തിലേറെപ്പേര്‍ ഉംറ നിര്‍വഹിക്കാനായി ബുക്ക് ചെയ്തു.
📰✈️കോവിഡിനെതിരായ വാക്സിനേഷന്‍ മൂന്നു മാസത്തിനുള്ളില്‍ ബ്രിട്ടനില്‍ വ്യാപകമാക്കുമെന്ന് സൂചന. കുട്ടികളെ ഒഴിവാക്കിയായിരിക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ കുത്തിവയ്പ് നടക്കുക.
📰✈️വിദേശത്ത് കുടുങ്ങിക്കടക്കുന്ന പ്രവാസികളെ ഇന്ത്യയിലേക്കെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ആറാം ഘട്ട വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
🥉🏑🏸🥍🏏⚽🎖️
കായിക വാർത്തകൾ
📰🏏 ഐ പി എൽ ൽ പഞ്ചാബിനെ 69 റൺസിന് തോൽപ്പിച്ച് ഹൈദരാബാദ്
📰⚽ ലോകകപ്പ് യോഗ്യത : അർജന്റീന ഇക്വഡോറിനെ ഒരു ഗോളിന് തോൽപ്പിച്ചു.
📰⚽മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേരോയെ ക്ലബ് വിടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അനുവദിക്കും
📰🥍പോളണ്ടിന്റെ കൗമാര താരം ഇഗ സ്വിയാടെക് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്നു
📰🥍പുരുഷവിഭാഗം സെമിയില്‍ ഇന്ന് ഒന്നാംറാങ്കുകാരന്‍ നൊവാക് യോകോവിച്ച് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. രണ്ടാംസെമി സ്പാനിഷ് താരം റാഫേല്‍ നദാലും അര്‍ജന്റീനയുടെ ദ്യോഗോ ഷ്വാര്‍ട്സ്മാനും തമ്മിലാണ്.