തിരുവനന്തപുരം> സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെ അദ്ദേഹത്തെ ഇ ഡി കസ്റ്റഡിയിലെടുത്തു. വഞ്ചിയൂരിലെ ത്രിവേണി ആയുര്‍വേദാശുപത്രിയിലെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ കസ്ററഡിയിലെടുത്ത്. 10. 45 ഓടെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
എന്‍ഫോഴസ്മെന്‍റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയത് കേസുകളില്‍ ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളുകയും അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ ഇഡി യുടെയും കസ്റ്റംസിന്റെയും ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തുകയായിരുന്നു.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എന്‍ഫോഴ്സ്മെന്‍റും കസ്റ്റംസും എതിര്‍ത്തിരുന്നു.സ്വര്‍ണക്കടത്തിന്റെ ഗൂഡാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ടന്നും സ്വപ്ന ഒരു കരു മാത്രമാണന്നും എന്‍ഫോഴ്സ്മെന്‍റ് ചൂണ്ടിക്കാട്ടി.ലോക്കറില്‍ വെച്ചിരിക്കുന്നത് കള്ള കടത്തിന് കൂട്ട് നിന്നതിനു കിട്ടിയ ലാഭമാണ് കള്ളക്കടത്ത് സമ്ബദ് വ്യവസ്ഥയെ ബാധിക്കുന്ന കാര്യം ആണ്. വിട്ടുവീഴ്ച ചെയ്യാനാവില്ല. ശിവശങ്കറിന്‍്റെ പങ്ക് കൃത്യമായി മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്.
സ്വപ്ന, ശിവശങ്കറിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു. മുതിര്‍ന്ന സിവില്‍ ഉദ്യോഗസ്ഥന്‍ ആണ് ശിവശങ്കര്‍. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെകാര്യമായി ബാധിക്കും. ജാമ്യം നല്‍കരുതെന്നും കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ദുരുപയോഗിച്ചു എന്നും എന്‍ഫോഴ്സ് മെന്‍റ് ചൂണ്ടിക്കാട്ടിയിരുന്നു.