ഭോപ്പാൽ: മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി അരവിന്ദ് ബദോരിയയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടർന്നു അദ്ദേഹത്തെ വ്യാഴാഴ്ച പുലർച്ച രണ്ടോടെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സ്റ്റാഫിന്റെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകൾ.
ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ബദോരിയ പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച ലക്നോവിൽ നടന്ന ഗവർണർ ലാൽജി ടണ്ഠന്റെ ശവസംസ്കാര ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. മന്ത്രിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ക്വാറന്റൈനിൽ പോകാന്‍ അധികൃതര്‍ നിർദേശം നൽകിയിട്ടുണ്ട്.