വയനാട്: കോവിഡ് രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍ത്തിരിച്ച് പുതിയ രോഗികള്‍ക്ക് നല്‍കുന്ന ചികിത്സാ രീതി ജില്ലയില്‍ ആരംഭിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലുള്ള തൊണ്ടര്‍നാട് സ്വദേശിക്കാണ് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ ഇന്നലെ പ്ലാസ്മ നല്‍കിയത്. രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.
രോഗം ഭേദമായവരുടെ രക്തം ശേഖരിക്കുന്നതിനുള്ള പ്ലാസ്മ ബാങ്ക് കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ തുടങ്ങിയിരുന്നു. ആദ്യ ദിവസം തന്നെ രോഗം ഭേദമായ ഏഴ് പേരാണ് പ്ലാസ്മ നല്‍കാനെത്തിയിരുന്നത്.