കുവൈത്ത് സിറ്റി: യുഎഇയെ അപമാനിച്ച കുറ്റത്തിന് കുവൈത്ത് മുന്‍ എം.പിക്ക് ശിക്ഷ വിധിച്ചു. ആറ് മാസം കഠിന തടവും 2000സ കുവൈത്തി ദിനാര്‍ പിഴയുമാണ് അപ്പീല്‍ കോടതി വിധിച്ചത്. കേസില്‍ നേരത്തെ കീഴ്‍കോടതി പുറപ്പെടുവിച്ച വിധി തിരുത്തിക്കൊണ്ടാണ് മുന്‍ എം.പി നാസര്‍ അല്‍ ദുവൈലക്ക് അപ്പീല്‍ കോടതി ശിക്ഷ വിധിച്ചതെന്ന് അല്‍ സിയാസിയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.