കോട്ടയത്ത് വ്യവസായിയും ഭാര്യയും രക്തം വാർന്ന് മരിച്ച നിലയിൽ; മുഖത്ത് ആഴത്തിലുള്ള മുറിവുകൾ; കൊലപാതകമെന്ന് നിഗമനം…..

0
4

കോട്ടയം: വ്യവസായിയെയും ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, മീര എന്നിവരാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെ ജോലിക്കാരി വീട്ടിൽ എത്തിപ്പോഴാണ് മരണം വിവരം പുറത്തറിഞ്ഞത്.  വിജയകുമാറിന്റെ മൃതദേഹം ഹാളിലും മീരയുടെമൃതദേഹം കിടപ്പുമുറിയുമാണ് ഉണ്ടായിരുന്നത്.

ഇരുവരുടെയും മുഖം വികൃതമാക്കിയ നിലയിലാണ്. വീടിന് സമീപത്ത് നിന്ന് കോടാലിയും അമ്മിക്കല്ലും കണ്ടെത്തിയിട്ടുണ്ട്.കൊലപാതമാണെന്നാണ് പൊലീസിന്റെ പ്രാഥമി​ക നി​ഗമനം. രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.  ഇൻക്വസ്റ്റ് നടപടികൾക്കുശേഷമായിരിക്കും മൃതദേഹങ്ങൾ പോസ്റ്റ്‍മോർട്ടത്തിനായി കൊണ്ടുപോകുക.

കോട്ടയം ന​ഗരത്തിലെ പ്രധാന ഓഡിറ്റോറിയമായ ഇന്ദ്രപ്രസ്ഥയുടെ ഉടമയാണ് മരിച്ച വിജയകുമാർ. ഇതിന് പുറമേ നിരവധി വ്യവസായ സംരംഭങ്ങളും അദ്ദേഹത്തിനുണ്ട്. ദമ്പതികൾ മാത്രമായിരുന്നു വീട്ടിൽ താമസം. അതിനിടെ ഹോട്ടലിലെ മുൻ ജീവനക്കാരനായ അസം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തെന്.

 

LEAVE A REPLY

Please enter your comment!
Please enter your name here