യുഎസും ഇന്ത്യയും തമ്മിലുള്ള സൗഹൃദബന്ധം ശക്തമാക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ച് ജെ ഡി വാൻസ്.

0
17

ന്യൂ​ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വ്യാപാര കരാറുകളെ കേന്ദ്രീകരിച്ച് ചർച്ച നടന്നു. യുഎസ്- ചൈന വ്യാപാര യുദ്ധത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചയുടെ പുരോഗതിയെ കുറിച്ച് പ്രധാനമന്ത്രിയും വാൻസും സംസാരിച്ചു. ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. ഇന്ത്യ-യുഎസ് താരിഫ്,
വിപണി പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും ശ്രദ്ധകേന്ദ്രീകരിച്ചു.

ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ആ​ഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം വാൻസ് എക്സിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താനുള്ള സന്നദ്ധതയും വാൻസ് പ്രകടിപ്പിച്ചിരുന്നു. വിവിധമേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. നാല് ദിവസത്തെ സന്ദർശനത്തിനാണ് ജെ ഡി വാൻസ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുത്ത ശേഷം വാൻസ് കുടുംബത്തോടൊപ്പം ജയ്പൂരിലേക്ക് യാത്ര തിരിച്ചു. അവിടെ നിന്ന് താജ്മഹൽ സന്ദർശിക്കാനാണ് പദ്ധതി. യുഎസ് വൈസ് പ്രസിഡന്റിന്റെ സന്ദർശനം കണക്കിലെടുത്ത് നാളെ വരെ താജ്മഹലിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here