ബിഗ് ബോസിലെ അവസാനത്തെ ക്യാപ്റ്റനായി ജുനൈസ്

0
66

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ആവേശപരമായി മുന്നോട്ട്പോകുകയാണ്. സീസണ്‍ ഫൈവിലെ അവസാനത്തെ ക്യാപ്റ്റനായി ജുനൈസിനെ തിരഞ്ഞെടുത്തു. അത്യന്തം വാശിയേറിയും രസകരവുമായ മത്സരത്തിന് ഒടുവിലാണ് ജുനൈസിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ജുനൈസിന്റെ ആദ്യ ക്യാപ്റ്റൻസി കൂടിയാണിത്.

മോഹൻലാലിന്റെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു ക്യാപ്റ്റനാകാനുള്ള ടാസ്‍കിലേക്ക് മത്സരാര്‍ഥികള്‍ പേരുകള്‍ നിര്‍ദേശിച്ചത്. പുതിയ ക്യാപ്റ്റൻ തിരഞ്ഞെടുപ്പിനായുള്ള നോമിനേഷനില്‍ ഏറ്റവും അധികം വോട്ട് ജുനൈസ്, ശോഭ, നാദിറ എന്നിവര്‍ക്കായിരുന്നു. ജുനൈസിനെ കൂടാതെ നാദിറയും ഇതുവരെ ഹൗസില്‍ ക്യാപ്റ്റനായിട്ടില്ല. ജുനൈസ് അല്ലെങ്കില്‍ നാദിറ ക്യാപ്റ്റനാകട്ടെയന്നായിരുന്നു ഭൂരിഭാഗം മത്സരാര്‍ഥികളുടെയും ആഗ്രഹം.

ഇത്തവണ ക്യാപ്റ്റന് ഒരു സവിശേഷ അധികാരവും ഉണ്ടാകും എന്നതാണ് പ്രത്യേകത. ജുനൈസിനെ ക്യാപ്റ്റനായതിന് അഭിനന്ദിച്ച് ശേഷം മോഹൻലാല്‍ ആ സവിശേഷ അധികാരവും വ്യക്തമാക്കി. നോമിനേറ്റ് ചെയ്യപ്പെട്ട ഒരാളെ പുതിയ ആഴ്‍ചയില്‍ നോമിനേറ്റ് ചെയ്യപ്പെടാത്ത ആളുമായി മാറ്റാൻ (സ്വാപ്പ്) സാധിക്കും. അങ്ങനെ വരുമ്പോൾ ക്യാപ്റ്റന്റെ പദവി ഉപയോഗിച്ച് നോമിനേറ്റ് ചെയ്യപ്പെടാത്ത ആ ആൾ നേരിട്ട് നോമിഷനിലേക്കു പോകുകയും മറ്റേ ആൾ സുരക്ഷിതനാകുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here