കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി. 39 ദിവസങ്ങള്‍ക്ക് ശേഷമാണ് വിദേശത്ത് നിന്ന് വിജയ് ബാബു നാട്ടിലേക്ക് മടങ്ങി എത്തുന്നത്. വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ വിജയ് ബാബുവിനെ ഇന്ന് പോലീസ് ചോദ്യം ചെയ്ത് വിട്ടയക്കാനാണ് സാധ്യത.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് രാവിലെ 9.30തോട് കൂടി വിജയ് ബാബു വന്നിറങ്ങിയത്. ഇന്ന് വരുമെന്ന് താന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് വന്നു. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. പോലീസുമായി പൂര്‍ണമായും സഹകരിക്കും. സത്യം പുറത്ത് കൊണ്ടുവരുമെന്നും വിജയ് ബാബു പറഞ്ഞു. തന്നോട് ഒപ്പം നിന്ന് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെല്ലാം നന്ദിയെന്നും വിജയ് ബാബു വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.