രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ ഇന്ന് ചുമതലയേല്‍ക്കും

0
64

ദില്ലി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 12.30ന് രാഷ്ട്രപതി ദ്രൗപതി മുർമു ധന്‍ഖറിന് സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ്. ചടങ്ങിൽ നിരവധി പ്രമുഖരും പങ്കെടുക്കും. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കാലാവധി ഇന്നാണ് അവസാനിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർത്ഥി മാർഗ്ഗരറ്റ് ആല്‍വയെ വലിയ ഭൂരിപക്ഷത്തില് പിന്തളളിയാണ് ധന്‍ഖർ ഉപരാഷ്ട്രപതി മത്സരത്തില്‍ വിജയിച്ചത്. 528 വോട്ടുകൾ ധൻകർ നേടിയപ്പോള്‍ എതിർ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്‌ക്ക് 182 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 780 ൽ 725 എംപിമാർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here