വാഹന പര്യടനത്തിനിറങ്ങാന്‍ ചാണ്ടി ഉമ്മന്‍; ഗൃഹസന്ദര്‍ശനം തുടര്‍ന്ന് ജെയ്കും ലിജിനും.

0
59

പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ ഏഴിന് പാമ്പാടിയില്‍ നിന്നാണ് തുടക്കം. ഗൃഹ സന്ദര്‍ശന പരിപാടികളില്‍ തുടരുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക് സി തോമസും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ അവസാനിക്കും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നങ്ങള്‍ അനുവദിക്കാനുള്ള നടപടികളും ആരംഭിക്കും. 10 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതില്‍ ഏഴെണ്ണമാണ് അംഗീകരിച്ചത്. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 1,76,412 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ആകെയുള്ളത്.

ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. സെപ്തംബര്‍ 5നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. 8നാണ് വോട്ടെണ്ണല്‍. സൂക്ഷ്മ പരിശോധന 18ന് നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here