കൊവിഡിന് പിന്നാലെ ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി.

0
76

ബെയ്ജിങ്:കൊവിഡിന് പിന്നാലെ ചൈനയില്‍ പുതിയ വൈറസ് കണ്ടെത്തി. ലംഗ്യ വൈറസ് എന്ന ജീവിജന്യ വൈറസാണ് പുതിയ വില്ലൻ. ചൈനയിൽ ഇതിനോടകം 35 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യർക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ​ഷാൻഡോങ്ങിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം ബാധിച്ചതിൽ 26 പേർക്കും ലംഗ്യ വൈറസ് മാത്രമേ ബാധിച്ചിട്ടുള്ളു. മറ്റ് വൈറസുകൾ ഇവരുടെ ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധർ സ്ഥിതിഗതികൾ കർശനമായി നിരീക്ഷിച്ചുവരികയാണ്.കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വൈറസ് തകരാറിലാക്കിയേക്കും എന്നാണ് വിലയിരുത്തല്‍.

ജന്തുജന്യ വൈറസാണ് ലംഗ്യ വൈറസ്. അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ്. ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയിലൂടെ വൈറസ് പടർന്ന് പിടിക്കാം. നിപ വൈറസും ഇതേ കുടുംബത്തിൽ നിന്നുള്ളതാണ് ലംഗ്യയും.ചൈനയിൽ വൈറസ് സ്ഥിരീകരിച്ച വിവരം ന്യു ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയിൽ രോഗം കണ്ടെത്തിയ 26 പേരിൽ പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, തലവേദന, ഛർദി എന്നീ ലക്ഷണങ്ങൾ കണ്ടെത്തി. ഒപ്പം വൈറ്റ് ബ്ലഡ് സെൽസിൽ കുറവ് , കരൾ, കിഡ്‌നി എന്നിവ തകരാറിലാവുക, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുക എന്നതും കണ്ടുവരുന്നു.ലംഗ്യ വൈറസ് പുതുതായി കണ്ടെത്തിയ വൈറസായതുകൊണ്ട് തന്നെ തായ്വാനിലെ ലബോറട്ടറികളിൽ ഇവ കണ്ടെത്താനുള്ള ഫലപ്രദമായ ടെസ്റ്റിംഗ് രീതികൾ പരീക്ഷിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here