തൃണമൂല്‍ എംഎല്‍എ തപസ് റോയ് രാജിവച്ചു. എംഎല്‍എ സ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ബംഗാളിലെ ബാരാനഗര്‍ ടിഎംസി എംഎല്‍എയായിരുന്നു തപസ് റോയ്.
മമതാ സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയില്‍ നിരാശനാണെന്ന് തപസ് റോയ് പറഞ്ഞു. നിയമന അഴിമതിയില്‍ തപസ് റോയിയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇഡി റെയ്ഡ് ചെയ്തപ്പോള്‍ പാര്‍ട്ടി ഒപ്പം നിന്നില്ലെന്നും തപസ് റോയ് പറഞ്ഞു.