നിരക്ക് പരിഷ്ക്കരണം; പൊതുതെളിവെടുപ്പ് തുടങ്ങി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍.

0
61

കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിഷ്ക്കരിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ അപേക്ഷയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പൊതു തെളിവെടുപ്പ് തുടങ്ങി.

നാലു മേഖലകളായാണ് തെളിവെടുപ്പ് നടത്തുന്നത്. ഇതിലുള്ള ആദ്യ പൊതുതെളിവെടുപ്പാണ് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നത്.

കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.കെ ജോസ്, അംഗങ്ങളായ ബി പ്രദീപ്, എ.ജെ വില്‍‌സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പൊതുജനങ്ങളും തല്‍പരകക്ഷികളും തെളിവെടുപ്പില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചു.

മെയ്‌ ഒമ്ബതിന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാള്‍, പത്തിന് കൊച്ചിന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോര്‍ത്ത് ടൗണ്‍ഹാള്‍, 15ന് തിരുവനന്തപുരം വെള്ളയമ്ബലം ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഹാള്‍ എന്നിങ്ങനെയാണ് സിറ്റിങ്. പൊതു തെളിവെടുപ്പ് പൂര്‍ത്തിയായതിനു ശേഷമേ നിരക്ക് പരിഷ്കരിക്കുന്നതില്‍ കമ്മിഷന്‍ തീരുമാനമെടുക്കുകയുള്ളൂ.

തപാല്‍ മുഖേനയും ഇ-മെയില്‍ (kserc@erckerala.org) മുഖേനെയും പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. തപാല്‍/ഇ-മെയില്‍ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്ബലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ മെയ് 15നു വൈകീട്ട് അഞ്ചു വരെ സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here