ദക്ഷിണേന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്നു.

0
95

ബംഗളൂരു: കര്‍ണാടകയില്‍ ഇന്നും പതിനായിരം കടന്ന് കോവിഡ് രോഗികള്‍. ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും ഇന്ന് അയ്യായിരത്തിന് മുകളിലാണ് രോഗികള്‍. 114 പേരാണ് ഇന്ന് കര്‍ണാടകയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 9,789 ആയി.

6,90,269 ആണ് സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം. 5,61,610 പേര്‍ക്ക് രോഗ മുക്തി. 1,18,851 ആക്ടീവ് കേസുകള്‍.

ആന്ധ്രയില്‍ ഇന്ന് 5,145 പേര്‍ക്കാണ് രോഗം. 31 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 6,159 ആയി. മൊത്തം രോഗികളുടെ എണ്ണം 7,44,864. 6,91,040 പേര്‍ക്കാണ് രോഗ മുക്തി. 47,665 ആക്ടീവ് കേസുകള്‍.

തമിഴ്‌നാട്ടില്‍ ഇന്ന് 5,185 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.68 പേര്‍ മരിച്ചു. ഇതോടെ മൊത്തം മരണ സംഖ്യ 10,120 കടന്നു. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 6,46,128 ആയി. 44,197 ആക്ടീവ് കേസുകള്‍. 5,91,811 പേര്‍ക്ക് രോഗ മുക്തി.

LEAVE A REPLY

Please enter your comment!
Please enter your name here