ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ച സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു.

0
39

അനർഹമായി  നേടിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ച 16 സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു.

റവന്യൂ വകുപ്പിൻ്റെ ഭാഗമായ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.

പെന്‍ഷനായി കൈപ്പറ്റിയ പണം പ്രതിവർഷം 18 ശതമാനം പലിശ എന്ന കണക്കിൽ ഇവർ തിരിച്ചടച്ചതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്.

കഴിഞ്ഞ വർഷം ഡിസംബര്‍ 26നാണ് റവന്യൂ വകുപ്പിൽ ക്ഷേമപെൻഷൻ അനർഹമായി കൈപ്പറ്റിയ 38 സർക്കാർ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്.

ഇവരിൽ 22 പേർ ഇപ്പോഴും സസ്പെൻഷനിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here