ടിവി റീചാര്‍ജ് ചെയ്തില്ല; ഒൻപത് വയസുകാരൻ ജീവനൊടുക്കി.

0
46
രിപ്പാട്: ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്‍റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ചു ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർഥി മരിച്ചു.

ഹരിപ്പാട് മുട്ടം എവിളയില്‍ ബാബു-കല ദമ്ബതികളുടെ മകൻ കാർത്തിക്ക് (ഒൻപത്) ആണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കാർത്തിക് അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരമേ റീചാർജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി കൊടുത്തു. ഉടൻതന്നെ കാർത്തിക്ക് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കാർത്തിക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മുട്ടം എധീന സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കരിയിലകുളങ്ങര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരൻ: കൗഷിക്.

LEAVE A REPLY

Please enter your comment!
Please enter your name here