തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കൂടി കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിലും തലസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പുലയനാര്‍കോട്ട സിഡിഎച്ച് ആശുപത്രിയില്‍ ഡോക്ടറടക്കം ഏഴു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജില്‍ മൂന്നുപേര്‍ക്കും മുക്കോല പിഎച്ച്സിയില്‍ രണ്ടു പേര്‍ക്കും ഇന്ന് പരിശോധനാ ഫലം പോസിറ്റീവായി.കണ്ണാശുപത്രിയിലും പബ്ലിക് ഹെല്‍ത്ത് ലാബിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ഓരോരുത്തർക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.