ലയണല്‍ മെസ്സിക്ക് ഈ സീസണ്‍ ഇതുവരെ തന്റെ പതിവ് സീസണിലെ ഫോമില്‍ എത്താന്‍ ആയിട്ടില്ല. കഴിഞ്ഞ സീസണ്‍ അവസാനം മെസ്സി ബാഴ്സലോണ വിടാന്‍ തീരുനാനിച്ചതും അത് നടക്കാതിരുന്നതും ഒക്കെ ഫുട്ബോള്‍ ലോകത്തെ തന്നെ പ്രധാന ചര്‍ച്ചകള്‍ ആയിരുന്നു. ഇപ്പോള്‍ മെസ്സി തന്നെ ആ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണ്‍ അവസാനം തന്നെ വല്ലാതെ ബാധിച്ചു എന്നാണ് താരം പറഞ്ഞത്.
സമ്മറിലും അതിനു മുമ്ബും ഒക്കെ ക്ലബില്‍ തനിക്ക് അത്ര നല്ല കാലമായിരുന്നില്ല. അതിനു ശേഷം ആണ് വിവാദങ്ങളും എല്ലാം വന്നത്. പക്ഷെ ഇപ്പോള്‍ താന്‍ അതില്‍ നിന്നൊക്കെ കരകയറി എന്ന് മെസ്സി പറഞ്ഞു. ഇപ്പോള്‍ താന്‍ നല്ല അവസ്ഥയിലാണ്. ടീമിനു വേണ്ടി പോരാടുന്ന ഊര്‍ജ്ജം തനിക്ക് ഉണ്ട്.ബാഴ്സലോണക്ക് മുന്നില്‍ ഉള്ള എല്ലാ കിരീടങ്ങളും നേടണം എന്നാണ് ആഗ്രഹം എന്നും മെസ്സി പറഞ്ഞു. ക്ലബ് എന്ന നിലയിലും ടീമെന്ന നിലയിലും ബാഴ്സലോണ വിഷമ ഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത് എന്നും മെസ്സ് പറഞ്ഞു.