കൊച്ചി: എം.ശിവശങ്കറിനെ എന്‍ഐഎ ഇന്നും ചോദ്യം ചെയ്യും. ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്നലെ ചോദ്യം ചെയ്യല്‍ 9 മണിക്കൂര്‍ നീണ്ടുനിന്നു. അതേസമയം, സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് ബന്ധമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
“ശിവശങ്കർ തെറ്റുചെയ്തിട്ടില്ലെന്ന് തനിക്കുറപ്പുണ്ട്. യുഎപിഎ നിലനിൽക്കാനുള്ള സാധ്യതയില്ല. സരിത്തിന്റെ മൊഴി ശിവശങ്കറിന് എതിരല്ല. എന്‍ഐഎയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അന്വേഷണവുമായി സഹകരിക്കും.” –
അഭിഭാഷകൻ എസ് രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാവിലെ പത്തുമണിക്ക് കൊച്ചി എൻഐഎ ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യൽ 9 മണിക്കൂർ പിന്നിട്ടപ്പോഴാണ് ഇന്നത്തേക്ക് മാറ്റിയത്. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു.