ഡോഡോമ: ആറ്റുകാല്‍ പൊങ്കാല ആഘോഷം ടാന്‍സാനിയയുടെ മണ്ണിലും അതിഗംഭീരമായി കൊണ്ടാടി. ദാര്‍ എസ്സ് സലാം എന്ന അതിമനോഹരമായ പട്ടണത്തിലാണ് പരിപാടികള്‍ നടത്തിയത്.
എല്ലാ ചടങ്ങുകളും ആറ്റുകാല്‍ ദേവീക്ഷേത്ര അങ്കണത്തില്‍ നടന്ന അതേസമയത്തും രീതിയിലും നടത്തി.
മഞ്ജു ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് എല്ലാ പരിപാടികളും സംഘടിപ്പിച്ചത്. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമായിരുന്നു ഇന്നലെ. ഈ പുണ്യദിനത്തിലാണ് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ പൊങ്കാല നടന്നത്. ആറ്റുകാല്‍ പൊങ്കാലയുടെ പ്രശസ്തി കേട്ടറിഞ്ഞ് നേരിട്ട് മനസിലാക്കുന്നതിനായും കൂടുതല്‍ പഠിക്കുന്നതിനായും വിദേശസംഘങ്ങളും തിരുവനന്തപുരത്ത് എത്തിയിരുന്നു.
നോര്‍വെ സ്വദേശികളായ സാറ, കൈയ, മാരി, മൈയ, ഓഡ, അബല്ല എന്നിവരും മെക്സിക്കന്‍ സ്വദേശിനി കാര്‍ലയു എന്നിവര്‍ തലസ്ഥാനത്ത് എത്തി.