എമ്പുരാനിൽ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയും

0
32

ആറ് വർഷങ്ങൾ നീണ്ട കാത്തിരിപ്പ്. അബ്രാം ഖുറേഷി പറയാൻ ബാക്കി വച്ചതിനായി പ്രേക്ഷകർ കാത്തിരുന്ന മോഹൻലാൽ നായകനായ മലയാള ചിത്രം ‘L2 എമ്പുരാൻ’ (L2 Empuraan) തിയേറ്ററിലെത്താൻ വർഷങ്ങളും, മാസങ്ങളും, ദിവസങ്ങളും എണ്ണിയവർക്ക് മുന്നിൽ ഇനി മണിക്കൂറുകൾ മാത്രം. മാർച്ച് 27ന് വെളുപ്പിന് ആറ് മണിക്കാണ് എമ്പുരാൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുക. ആദ്യ ദിവസം ആദ്യത്തെ ഷോ കാണാൻ ആറ്റുനോറ്റിരിക്കുന്ന പ്രേക്ഷകർ നിരവധി. ആദ്യ ഷോ എന്ന സ്വപ്നം നടക്കകതെപോയതിൽ നിരാശരായവർ വേറെ. റിലീസിനും മുൻപേ ബോക്സ് ഓഫീസ് കിലുക്കം നേടിയ ചിത്രത്തിന്റെ ഭാഗമായി പൃഥ്വിരാജ്, സുപ്രിയ മേനോൻ ദമ്പതികളുടെ മകൾ അലംകൃതയും

ആക്ഷനും ഫൈറ്റും സസ്‌പെൻസും നിറഞ്ഞ ചിത്രമെങ്കിലും, ഒരു ഭാഗത്തു നിന്നും നോക്കിയാൽ ‘L2 എമ്പുരാൻ’ ഒരു ‘കുടുംബ ചിത്രം’ കൂടിയാണ്. ആദ്യഭാഗത്തിൽ ഗോവർദ്ധൻ എന്ന വേഷം ചെയ്തത് പൃഥ്വിരാജിന്റെ ജ്യേഷ്‌ഠൻ കൂടിയായ നടൻ ഇന്ദ്രജിത്ത് സുകുമാരൻ ആണ്. രണ്ടാം ഭാഗത്തിലും ഗോവർദ്ധൻ ഉണ്ടെന്നതിൽ സംശയമില്ല. മാത്രവുമല്ല, പൃഥ്വിരാജ് രചിച്ച ഇംഗ്ലീഷ് വരികൾ ചേർന്ന ഒരു ഗാനം ആലപിച്ചത് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്ത മകൾ പ്രാർത്ഥനയാണ്. ലണ്ടനിൽ നിന്നും സംഗീതം പഠിച്ച പെൺകുട്ടിയാണ് പ്രാർത്ഥനാ ഇന്ദ്രജിത്ത്

‘L2 എമ്പുരാൻ’ റിലീസ് മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ, പലവിധ സസ്പെൻസുകൾക്ക് പ്രേക്ഷകർ കാതോർക്കുകയാണ്. ഇതിൽ പ്രധാനമാണ് വ്യാളി ഷർട്ട് ധരിച്ചു നിൽക്കുന്ന നടന്റെ ചിത്രം. പുറംതിരിഞ്ഞു നിൽക്കുന്ന ഒരു പോസ്റ്റർ പുറത്തുവന്നത് മുതൽ, ആരാകും ഇയാൾ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ സജീവ ചർച്ച അരങ്ങേറുന്നുണ്ട്. ഇന്ത്യൻ താരമാകുമോ, വിദേശ താരമാകുമോ തുടങ്ങിയ സംശയം പലർക്കുമുണ്ട്. എമ്പുരാനിൽ മലയാളത്തിൽ തുടങ്ങി, ബോളിവുഡിലും ഹോളിവുഡിലും നിന്നുവരെ താരങ്ങൾ എത്തുന്നു. അപ്പോഴാണ് ഈ കൂട്ടത്തിൽ പൃഥ്വിരാജിന്റെ കുഞ്ഞുമകളായ അല്ലിയുടെ പേരും കേൾക്കുന്നത്

സുകുമാരൻ കുടുംബത്തിൽ ഇതുവരെയും സിനിമയിലേക്ക് പ്രവേശിക്കാതെ ഒരാൾ ഉണ്ടെങ്കിൽ, അത് പൃഥ്വിരാജ് സുകുമാരൻ, സുപ്രിയ മേനോൻ ദമ്പതികളുടെ മകൾ അലംകൃത മാത്രമാണ്. സുകുമാരൻ- മല്ലിക ദമ്പതികളുടെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ദ്രജിത്തിന്റെ മൂത്ത മകൾ പ്രാർത്ഥനയും ഇളയമകൾ നക്ഷത്ര ഇന്ദ്രജിത്തും സിനിമയിൽ വന്നുകഴിഞ്ഞു. മരുമക്കളായ പൂർണിമ ഇന്ദ്രജിത്ത് അഭിനേത്രി ആയെങ്കിൽ, സുപ്രിയ മേനോൻ മാധ്യമപ്രവർത്തനത്തിൽ നിന്നും ചലച്ചിത്ര നിർമാതാവായി മാറുകയായിരുന്നു. അപ്പോഴും കൂട്ടത്തിലെ കുഞ്ഞായ അലംകൃത മാറിനിന്നു

ഇതിപ്പോൾ ഊഹാപോഹങ്ങൾ ഒന്നുമല്ല പ്രചരിക്കുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികൾ ഒന്നിൽ, പൃഥ്വിരാജ് ടൊവിനോയോട് പറയുന്ന ഒരു വാചകത്തിൽ നിന്നുമാണ് മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കും എന്ന് പറയപ്പെടുന്ന ‘L2 എമ്പുരാൻ’ ചിത്രത്തിന്റെ ഭാഗമായി അലംകൃത വരുന്നുവെന്ന വിവരം പുറത്തുവരുന്നത്. സിനിമയിലെ അലംകൃതയെ പ്രേക്ഷകർ ഇതിനോടകം അറിഞ്ഞു കഴിഞ്ഞു എന്നുവേണം പറയാൻ

LEAVE A REPLY

Please enter your comment!
Please enter your name here