IND vs BAN:രണ്ടാം ടെസ്റ്റില്‍ ടോസ് ബംഗ്ലാദേശിന്,

0
76

മിര്‍പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ ടീമില്‍ ഒരു മാറ്റമാണ് വരുത്തിയത്.

ആദ്യ മത്സരത്തില്‍ ഗംഭീര പ്രകടനം നടത്തിയ കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയപ്പോള്‍ ജയദേവ് ഉനദ്ഘട്ടിനെ പ്ലേയിങ് 11ലേക്കെത്തിച്ചു. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും പരിഗണിച്ചാണ് ഇന്ത്യയിറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ 188 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് മോഹിക്കുന്ന ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ നിര്‍ണ്ണായകം. പരിക്കേറ്റ രോഹിത് ശര്‍മ രണ്ടാം ടെസ്റ്റിലും ടീമിലില്ല. കെ എല്‍ രാഹുലാവും രണ്ടാം ടെസ്റ്റിലും ഇന്ത്യയെ നയിക്കുക. ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാന്‍ സാധിച്ച ഇന്ത്യക്ക് രണ്ടാം മത്സരത്തിലും ഈ മികവ് ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.

സ്പിന്നര്‍മാരാണ് ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി കസറിയത്. അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ എട്ട് വിക്കറ്റ് കീശയിലാക്കിയ കുല്‍ദീപ് യാദവിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കുല്‍ദീപിനെ പുറത്തിരുത്തിയത് അപ്രതീക്ഷിത നീക്കം. അക്ഷര്‍ പട്ടേലും ആദ്യ മത്സരത്തില്‍ ഗംഭീര പ്രകടനം നടത്തി.

പ്ലേയിങ് 11- ഇന്ത്യ- കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ജയദേവ് ഉനദ്ഘട്ട്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്

ബംഗ്ലാദേശ്-നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, സാക്കിര്‍ ഹസന്‍, മൊമിനുല്‍ ഹഖ്, ലിറ്റന്‍ ദാസ്, മുഷ്ഫിഖര്‍ റഹിം, ഷക്കീബ് അല്‍ ഹസന്‍, നൂറുല്‍ ഹസന്‍, മെഹതി ഹസന്‍ മിറാസ്, തയ്ജുല്‍ ഇസ്്‌ലാം, ഖലീദ് അഹമ്മദ്, ടസ്‌കിന്‍ അഹമ്മദ്

LEAVE A REPLY

Please enter your comment!
Please enter your name here