ഇന്ന് പരിസ്ഥിതി ദിനം

0
125

1972 സ്റ്റോക്ക്ഹോമിൽ നടന്ന യു.എൻ. പരിസ്ഥിതി സമ്മേളനത്തിലാണ് എല്ലാ വർഷവും ജൂൺ അഞ്ച് ലോകപരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. .എന്നാൽ അതിനും ആറ് വർഷങ്ങൾക്ക് മുൻപ്, 1968-ലാണ് ദിനാചരണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ആ വർഷം ഡിസംബറിൽ ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ ഇരുപത്തിമൂന്നാമത്തെ സമ്മേളനത്തിൽ സ്വീഡന്റെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം നയതന്ത്ര പ്രതിനിധിയായിരുന്ന സ്വേർക്കർ ആസ്ട്രോമിന്റെ നേതൃത്വത്തിൽ മനുഷ്യനും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്ന പേരിൽ ഒരു പ്രമേയം അവതരിപ്പിക്കപ്പെട്ടു. ഈ പ്രമേയം യുഎൻ പൊതു സഭ ഐകകണ്ഠ്യേന പാസാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 1972 ജൂൺ 5 മുതൽ 16 വരെ സ്വീഡനിലെ സ്റ്റോക്ഹോമിൽ മനുഷ്യ പരിസ്ഥിതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം ചേരുന്നത്.

അന്ന് സ്റ്റോക്ക്ഹോം കൺവൻഷനിൽ അവതരിപ്പിച്ച സുപ്രധാന രേഖ ഒരേ ഒരു ഭൂമി എന്നതായിരുന്നു. ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ദ്ധയായ ബാർബറ വാർഡ്, അമേരിക്കൻ മൈക്രോ ബയോളജിസ്റ്റായ റെനേ ഡൂബോസ് എന്നിവർ തയ്യാറാക്കി അവതരിപ്പിച്ച ആ രേഖ പ്രഖ്യാപിച്ചത് – ഈ ഭൂമി പോയ തലമുറകളിൽ നിന്ന് നമുക്ക് പൈതൃകമായി കിട്ടിയ സ്വത്തല്ല. ഭാവി തലമുറകളിൽ നിന്ന് നാം കടം വാങ്ങിയതാണ് എന്നായിരുന്നു. ഇന്ന് 50ാം വാർഷികത്തിലേക്കെത്തുമ്പോൾ ഒരേ ഒരു ഭൂമി എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശവും.

പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക, പൊതുസമൂഹത്തിലും രാഷ്ട്രീയ നേതൃത്വത്തിലും ഇത്തരം പ്രശ്നങ്ങളുടെ പ്രാധാന്യം എത്തിക്കുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ലോക പരിസ്ഥിതി ദിനം അഞ്ച് പതിറ്റാണ്ടിലെത്തി നിൽക്കുമ്പോൾ രാജ്യവും മുന്നോട്ട് തന്നെയാണ്. 2020-ലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജൈവേതര സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ശേഷി ഇപ്പോൾ ഏകദേശം 38 ശതമാനമായിട്ടുണ്ട്. ഏപ്രിൽ 2020 മുതൽ രാജ്യം ഭാരത് 6 ഇന്ധന നിലവാരത്തിലേയ്ക്ക് മാറിക്കഴിഞ്ഞു. ഇത് യൂറോ 6 ഇന്ധന നിലവാരത്തിനു തുല്യമാണ്. 2030 ഇന്ത്യയുടെ പ്രകൃതി വാതക വിഹിതം 15 ശതമാനത്തിലെത്തിക്കാൻ പരിശ്രമിച്ചുവരികയാണ്.

ഹൈഡ്രജനെ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള ദേശീയ ഹൈഡ്രജൻ ദൗത്യം തുടങ്ങി കഴിഞ്ഞു. പിഎം കുസും എന്ന പേരി ഉചിതവും വികേന്ദ്രീകൃതവുമായ മാതൃകാ സൗരോർജ്ജ ഉത്പാദന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു വർഷമായി ഇന്ത്യയിലെ കാടുകളുടെ വിസ്തൃതി ഗണ്യമായി വർധിച്ചിട്ടുണ്ട്. സിംഹം, പുലി, കടുവ, കുളക്കോഴി എന്നിവയുടെ എണ്ണവും വർധിച്ചു.

ഗ്ലാസ്ഗോ ഉച്ചകോടി 2021 പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനങ്ങളാണ് ഇപ്പോൾ രാജ്യം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങൾ. സിഒപി 26 ഉച്ചകോടിയിലെ പഞ്ചാമൃതം എന്ന പേരിൽ ഇന്ത്യ ലക്ഷ്യമിടുന്ന അഞ്ച് നിർദേശങ്ങളാണ് ഇതിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.

1) 2030 ആകുമ്പോഴേക്കും ഫോസിൽ ഇതര ഇന്ധന ഉത്പാദനം 500 ജിഡബ്ല്യു വർധിപ്പിക്കും.
2) 2030 ആകുമ്പോഴേക്കും ഇന്ത്യ പുനരുപയോഗ ഊർജം 50% വർദ്ധിപ്പിക്കും.
3) കാർബൺ പുറന്തള്ള 1 ബില്യൺ ടൺ കുറയ്ക്കും.
4) കാർബൺ 40% ആയി കുറയ്ക്കും.
5) 2070 ഓടെ സീറോ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here