ടി20 പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ

0
40

ഹര്‍ഷിത് റാണയുടെയും രവി ബിഷ്‌ണോയിയുടെയും അവിശ്വസനീയമായ ബൗളിംഗ് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ 15 റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കി. വെള്ളിയാഴ്ച പൂനെയില്‍ നടന്ന നാലാം മത്സരത്തില്‍ ഇന്ത്യ നല്‍കിയ 182 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷുകാര്‍ക്ക് 19.4 ഓവറില്‍ 166 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.

ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിന്റെയും ബെന്‍ ഡക്കറ്റിന്റെയും മികവില്‍ പവര്‍പ്ലേയില്‍ 62 റണ്‍സ് നേടി. എന്നാല്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും (39) പുറത്തായപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിന്റെ ബാറ്റര്‍മാരെ പിടിച്ചു നിര്‍ത്തി. ആദ്യ മൂന്ന് മത്സരങ്ങളില്‍ റണ്ണിനായി പൊരുതി നിന്ന ഹാരി ബ്രൂക്ക് ഇത്തവണ അര്‍ദ്ധ സെഞ്ച്വറിയുമായി (51) നേടി. മികച്ച ഫോമില്‍ കളിച്ച ഹാരി ബ്രൂക്കിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. ഞായറാഴ്ച വാങ്കഡെയിലെ സ്‌റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മത്സരം. പരമ്പരയില്‍ 3-1ന് ഇന്ത്യ മുന്നിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here