സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇല വീഴാ പൂഞ്ചിറ. നിധിഷ് ജി, ഷാജി മാറാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
ജൂഡ് ആന്റണി, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനീഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ‘ഇല വീഴാ പൂഞ്ചിറ’യായിരുന്നു ചിത്രത്തിന്റെ പ്രധാനപ്പെട്ട ലൊക്കേഷന്‍.
മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും
‘ഇല വീഴാപൂഞ്ചിറ’യ്ക്കുണ്ട്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു ആണ് ചിത്രം നിര്‍മ്മിച്ചത്.