മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നടൻ ശ്രീനിഷും നടിയും അവതാരകയുമായ പേളി മാണിയും. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്ന സന്തോഷ വാർത്ത കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഗര്‍ഭിണിയായ ഭാര്യ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് ശ്രീനിഷ് പങ്കുവയ്ക്കുന്നത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പേളി ഇഷ്‌ടവിഭവങ്ങളായ ഫ്രഞ്ച് ഫ്രൈസും ഫ്രൂട്ട് ഡ്രിങ്ക്സും ഒക്കെ കഴിക്കുന്ന വീഡിയോ ശ്രീനിഷ് പങ്കുവച്ചത്. ‘ഭക്ഷണം മുഖ്യം ബിഗിലെ’ എന്ന ക്യാപ്ഷനോടെയാണ് ശ്രീനിഷ് വീഡിയോ സ്റ്റോറിയാക്കിയത്. പേളി അറിയാതെയാണ് ശ്രീനിഷ് വീഡിയോ പകര്‍ത്തുന്നത്.