ആളൊരുക്കം എന്ന ചിത്രത്തിനുശേഷം വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
മുകേഷ് തിവാരിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജിത് പുരുഷനാണ് ഛായാഗ്രഹണം. ജോളിവുഡ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.