പ്രഭാത ഭക്ഷണത്തിന് ചൂട് നെയ്യ് ചാലിച്ച പൊടി ഇഡ്ഡലി രുചിയുമായി നടി പാർവതി തിരുവോത്ത്. പാലാരിവട്ടത്തുള്ള ‘മൈസൂർ രാമൻ ഇഡ്ഡലി’ ഭക്ഷണശാലയിൽ നിന്നുള്ള ചിത്രമാണ് പാർവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പല രുചികളിൽ ഇഡ്ഡലി പ്രേമികളുടെ മനം നിറയ്ക്കുന്നൊരു റസ്റ്ററന്റാണ് മൈസൂർ രാമൻ ഇഡ്ഡലി കട. ഇവിടുത്തെ ഇഡ്ഡലി രുചികൾ ഏറെ പ്രസിദ്ധമാണ്.
ബട്ടർ ഇഡ്ഡലിയും പൊടി ഇഡ്ഡലിയുമാണ് ഇവിടുത്തെ സിഗ്നേച്ചർ വിഭവങ്ങൾ. സ്പൈസി വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് പൊടി ഇഡ്ഡലി രുചി ഏറെ ഇഷ്ടപ്പെടും.