ചെന്നൈ: ബഹിരാകാശ ഗവേഷണ സംരംഭമായ സ്കൈറൂട്ട് എയ്റോ സ്പേസ് നിർമിച്ച വിക്രം-എസ് റോക്കറ്റ് മൂന്ന് ചെറു ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചു. ഇന്ത്യയിൽ സ്വകാര്യമേഖലയിൽ നിർമിച്ച ആദ്യ റോക്കറ്റിന്റെ വിക്ഷേപണമാണിത്.
ഐ.എസ്.ആർ.ഒ.യുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വെള്ളിയാഴ്ച രാവിലെ 11.30നായിരുന്നു വിക്ഷേപണം.
ഹൈദരാബാദ് ആസ്ഥാനമായി 2018ൽ സ്ഥാപിതമായ സ്കൈറൂട്ട് എയ്റോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം യാഥാർഥ്യമായതോടെ ബഹിരാകാശ ഗവേഷണരംഗത്തെ സ്വകാര്യപങ്കാളിത്തം ഇന്ത്യയിലും യാഥാർഥ്യമായി. ഐ.എസ്.ആർ.ഒ.യുമായുള്ള കരാറിന്റെയടിസ്ഥാനത്തിലാണ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറ ഉപയോഗിക്കുന്നത്.