വേദന കൊണ്ട് ബുദ്ധിമുട്ടിയ അയ്യപ്പ ഭക്തന് സഹായം നല്‍കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. സന്നിധാനത്ത് നിന്ന് പമ്പയിലേക്കുള്ള യാത്രയ്ക്കിടെ പേശീ വേദനയെ തുടര്‍ന്ന് ബുദ്ധിമുട്ടിയ വിശ്വാസിയോട് വിവരങ്ങള്‍ തിരക്കുന്ന മന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്ത് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറാണ് മന്ത്രിയുടെ നന്മ പുറത്തറിയിച്ചത്.
പമ്പയിലേക്കുള്ള യാത്രാമധ്യേ പേശീവേദനയെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന അയ്യപ്പ ഭക്തനെ മന്ത്രി ശുശ്രൂഷിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അന്‍വറിന്റെ കുറിപ്പ്.
‘അയ്യപ്പ ഭക്തനോട് കാര്യങ്ങള്‍ തിരക്കി തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം അദ്ദേഹം നിറവേറ്റി. ഒരു മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റുകാരനാണ് കെ രാധാകൃഷ്ണന്‍. സ്നേഹം സഖാവേ’, പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.