ബിജു മേനോൻ (Biju Menon) നായകനാവുന്ന ‘ഒരു തെക്കൻ തല്ലു കേസ്’ (Oru Thekkan Thallu Case) ഓണച്ചിത്രമായി റിലീസ് ചെയ്യുന്നു. സെപ്റ്റംബർ 8 തിരുവോണ ദിനത്തിലാണ് സിനിമ പുറത്തുവരുന്നത്. ‘അമ്മിണിപിള്ളയായി വരുന്നു; ‘ഒരു തെക്കൻ തല്ലുകേസ്’ സെപ്തംബർ 8ന്’ എന്ന് ബിജു മേനോൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ജി.ആർ. ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന രചനയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ നിർമ്മിതി. നടി പത്മപ്രിയ നായികയായി വേഷമിടും. നവാഗതനായ ശ്രീജിത്ത് എൻ. ആണ്റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.