ചെല്ലാനത്ത് കൊവിഡ് സമ്പർക്കവ്യാപനം രൂക്ഷമാകുന്നു

0
90

കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക കൂട്ടുന്നു.എറണാകുളം ചെല്ലാനത്ത് കൊവിഡ് സമ്പർക്കവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 39 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെല്ലാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 142 ആയിരിക്കുകയാണ്.

പ്രദേശത്ത് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിലുള്ള 544 പേർക്കാണ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. ഇതിൽ എഴുപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആർടിപിസിആർ അടക്കമുള്ള മറ്റ് ടെസ്റ്റുകൾ വഴി രോഗം സ്ഥിരീകരിച്ചത് 72 പേർക്കും. രോഗം ബാധിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ തന്നെ നിരവധി പേരുള്ളത് ആശങ്ക കൂട്ടുന്നു.ചെല്ലാനത്ത് ജൂലൈ മൂന്നാം തീയതിയിലാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളായ കണ്ണമാലി, കുമ്പളങ്ങി എന്നിവിടങ്ങളിലും പരിശോധനകൾ നടത്തുന്നുണ്ട്.ചെല്ലാനം, മുനമ്പം, കാളമുക്ക് എന്നീ ഹാർബറുകൾ മുൻകരുതലിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here