21/11/2020 : പ്രധാന വാർത്തകൾ

0
70

പ്രധാന വാർത്തകൾ

📰✍🏼മഹാരാഷ്ട്രയില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കമെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം മാറ്റി.

📰✍🏼രാജ്യത്ത് തൊഴില്‍ സമയം 12 മണിക്കൂറാക്കാനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടു.ഒമ്ബത് മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയെ 12 മണിക്കൂറാക്കി ഉയര്‍ത്താനുള്ള പുതിയ നിയമവും അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

📰✍🏼മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് ഇന്ന് പരിശോധിച്ചേക്കും. 

📰✍🏼ലൗ ​​ജി​​ഹാ​​ദി​​നെ​​തി​​രെ യു​​പി സ​​ര്‍​​ക്കാ​​ര്‍ ക​​ര്‍​​ക്ക​​ശ നി​​യ​​മം കൊ​​ണ്ടു​​വ​​രും. ഇ​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള നി​​ര്‍​​ദേ​​ശം ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം നി​​യ​​മ​​വ​​കു​​പ്പി​​നു കൈ​​മാ​​റി.

📰✍🏼സ്വപ്ന സുരേഷിന്റേത് എന്ന നിലയില്‍ പുറത്തുവന്ന ശബ്ദ സന്ദേശം സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ജയില്‍ ഡിജിപിക്കു കത്തു നല്‍കിയതോടെ കേരളാ പൊലീസ് വെട്ടില്‍.

📰✍🏼മ​യ​ക്കു​മ​രു​ന്നു​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​വാ​ല ഇ​ട​പാ​ട്​ കേ​സി​ല്‍ ബി​നീ​ഷ്​ കോ​ടി​യേ​രി​യു​ടെ ബി​സി​ന​സ്​ പ​ങ്കാ​ളി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ബ്​​ദു​ല്‍ ല​ത്തീ​ഫി​നെ ഇ.​ഡി ചോ​ദ്യം​ചെ​യ്​​തു.

📰✍🏼നേതൃത്വത്തിനെതിരേ വിമതസ്വരമുയര്‍ത്തിയ നേതാക്കളെ പാര്‍ട്ടി സമിതികളില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി. ദേശീയ സുരക്ഷ, വിദേശകാര്യം, സാമ്ബത്തികം ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട സമിതികളാണു സോണിയ രൂപീകരിച്ചത്‌.

📰✍🏼ബാര്‍ കോഴയില്‍ പ്രതിപക്ഷനേതാവ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. 

📰✍🏼തമിഴ്‌നാട്ടില്‍ റമ്മി ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ ചൂതാട്ടത്തിന് നിരോധനം. ഇനി ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് 5000 രൂപ പിഴയും ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.

📰✍🏼തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ മുന്നണികളുടെ പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഇന്നലെ രാത്രി വരെ 3100 ഓളം നാമനിര്‍ദ്ദേശ പത്രികകളാണ് കമ്മീഷന്‍ തള്ളിയത്. 23 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

📰✍🏼സ്റ്റാന്‍ഡ് അപ്പ് കൊമഡി താരം കുനാല്‍ കമ്രക്കെതിരെ വീണ്ടും ക്രിമിനല്‍ കോടതി അലക്ഷ്യ കേസ്. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തിനാണ് പുതിയ കേസ്.

📰✍🏼സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന ഇഡിയുടെ കത്ത് ജയില്‍ വകുപ്പ് ഇന്ന് പരിശോധിക്കും

📰✍🏼കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,781 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ സംസ്ഥാനത്ത് 2,181 പേര്‍ രോഗമുക്തരായി . 24,752 രോഗികള്‍ കൂടിയാണ് സംസ്ഥാനത്ത് ഇനി ചികിത്സയില്‍ കഴിയുന്നത് .

📰✍🏼മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,640 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ സംസ്ഥാനത്ത് 6,945 പേര്‍ രോഗമുക്തരായി .

📰✍🏼സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂര്‍ കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍.

📰✍🏼അ​ന്താ​രാ​ഷ്ട്ര അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ ര​ണ്ടു ഡ്രോ​ണു​ക​ള്‍ ബിഎസ്‌എഫ് ജവാന്മാര്‍ വെ​ടി​വ​ച്ചി​ട്ടു. ജ​മ്മു കാ​ഷ്മീ​രി​ലെ സാം​ബ​യി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​ഭ​വം.

📰✍🏼തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തവണ’നോട്ട’ ഇല്ല. പകരം വോട്ട് ചെയ്യാതിരിക്കാന്‍ അവസരം നല്‍കി ‘എന്‍ഡ്’ എന്നൊരു ബട്ടന്‍ വോട്ടിഷ് മെഷീനില്‍ ഉണ്ടാവും.

📰✍🏼ലഹരിമരുന്ന് കേസിലെ സാമ്ബത്തിക ഇടപാടില്‍ അറസ്റ്റില്‍ ആയ ബിനീഷ് കോടിയേരിക്കെതിരെ നടപടി ഉടന്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ. 

📰✍🏼 കേരളത്തിൽ ഇന്നലെ 6028 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ആകെ മരണം 1997 ആയി.5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 6398 പേർക്ക് രോഗമുക്തി

📰✍🏼 രോഗികൾ ജില്ല തിരിച്ച് :

മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, ഇടുക്കി 85

📰✍🏼 ഇന്ത്യയിൽ ഇന്നലെ കൊറോണ സ്ഥിരീകരിച്ചത് 45,582 പേർക്ക്, 584 മരണങ്ങൾ .

📰✍🏼സംസ്ഥാനത്ത് നാലുചക്ര വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് പരിശോധനയ്ക്കും രജിസ്‌ട്രേഷന്‍ പുതുക്കലിനും ജനുവരി ഒന്ന് മുതല്‍ ഫാസ്ടാഗ് പതിക്കേണ്ടി വരും.

📰✍🏼സഹോദരങ്ങളുടെ മക്കള്‍ തമ്മിലുള്ള വിവാഹം സദാചാരവിരുദ്ധവും നിയമപരമായി അംഗീകരിക്കാനാവാത്തതുമാണെന്ന്​ പഞ്ചാബ്​- ഹരിയാന ഹൈകോടതി.

📰✍🏼മരണത്തെച്ചൊല്ലി ദുരൂഹതയുയര്‍ന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പിതൃസഹോദരിയുടെ മകള്‍ സന്ധ്യയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു.

📰✍🏼ആ​രോ​പ​ണ​ങ്ങ​ള്‍ നി​റ​ഞ്ഞ് ബി.​ജെ.​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗം. കേ​ന്ദ്ര നി​ര്‍​ദേ​ശ​ത്തി​ന് വി​പ​രീ​ത​മാ​യി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍​റ് ശോ​ഭ സു​രേ​ന്ദ്ര​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് ച​ര്‍​ച്ച​യാ​യി

📰✍🏼നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

✈️✈️✈️✈️✈️✈️

വിദേശ വാർത്തകൾ

📰✈️ 15-ാമ​ത് ജി- 20 ​ഉ​ച്ച​കോ​ടി​ക്ക് സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ല്‍ ഇ​ന്ന് തുടക്കം കുറിക്കും

📰✈️ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ അഞ്ച് കോടി എഴുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി പിന്നിട്ടു.

📰✈️പാകിസ്താനില്‍ 1300 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത് ജില്ലയിലാണ് പാകിസ്താന്‍, ഇറ്റാലിയന്‍ പര്യവേഷകര്‍ ചേര്‍ന്ന് ക്ഷേത്രം കണ്ടെത്തിയത്.

📰✈️തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുടെ തലവനായ അയ്മാന്‍ അല്‍ സവാഹിരി അഫ്ഗാനിസ്ഥാനില്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്.

📰✈️​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ജോ​ര്‍​ജി​യ​യി​ല്‍​ ​ന​ട​ത്തി​യ​ ​റീ​ ​കൗ​ണ്ടിം​ഗി​ല്‍​ ​അ​ന്തി​മ​ ​വി​ജ​യം​ ​നി​യു​ക്ത​ ​അ​മേ​രി​ക്ക​ന്‍​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ന്.​ 

📰✈️റോഹിംഗ്യന്‍ മുസ്‍ലിങ്ങള്‍ക്കെതിരെ ആസൂത്രിത മായ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി സൗദി അറേബ്യ.

📰✈️പാ​കി​സ്ഥാ​ന്റെ​ ​സൈ​നി​ക,​ ​പ്ര​തി​രോ​ധ​ ​സം​വി​ധാ​ന​ങ്ങ​ള്‍​ ​ന​വീ​ക​രി​ക്കാ​ന്‍​ ​സ​ഹാ​യം​ ​ന​ല്‍​കി​ല്ലെ​ന്ന് ​ഫ്രാ​ന്‍​സ്.​ 

📰✈️ കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റിലേക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് വിമാന സര്‍വ്വീസിന് അനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള തിരുമാനം ഇനിയും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്.

📰✈️സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നത് ലോകത്തെ 57 കോടി കുട്ടികളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ .

📰✈️ഒരിക്കല്‍ അംഗത്വം വേണ്ടെന്നുവെച്ച ലോകാരോഗ്യ സംഘടനയില്‍ അമേരിക്ക വീണ്ടും ചേരുമെന്ന് വ്യക്തമാക്കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 

📰✈️ചൈന ഭൂട്ടാന്റെ പ്രദേശം കൈയേറി ഗ്രാമം സ്ഥാപിച്ചു എന്ന റിപ്പോര്‍ട്ടു നിഷേധിച്ച്‌ ഭൂട്ടാന്‍. ഭൂട്ടാനില്‍ രണ്ടു കിലോ മീറ്റര്‍ ഉള്ളിലായി ചൈന ഒരു ഗ്രാമം സൃഷ്ടിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.

🎖️⚽🏑🥍🏏🏸🎖️

കായിക വാർത്തകൾ

📰⚽ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം. എടികെ മോഹന്‍ ബഗാനോട് 1 ഗോളിനാണ് ടീമിന്‍െറ പരാജയം. 

📰⚽ഐ.​എ​സ്.​എ​ല്ലി​ല്‍​ ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ത്തി​ല്‍​ ​നോ​ര്‍​ത്ത് ​ഈ​സ്റ്റ് ​യു​ണൈ​റ്റ​ഡും​ ​മും​ബ​യ് ​സി​റ്റി​ ​എ​ഫ്.​സി​യും​ ​ത​മ്മി​ല്‍​ ​ഏറ്റുമു​ട്ടും.

📰⚽ഫ്രഞ്ച് ലീ​ഗില്‍ നടന്ന തകര്‍പ്പന്‍ പോരാട്ടത്തില്‍ പി.എസ്.ജിയെ തോല്‍പ്പിച്ച്‌ എ.എസ്.മൊണാക്കോ

📰🏏

2022 നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വനിതാ ട്വന്റി-20 ലോകകപ്പ് 2023 ഫെബ്രുവരി മാസത്തിലേക്ക് നീട്ടി വച്ചതായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.

📰⚽ഘാന പ്രതിരോധ താരം മുഹമ്മദ് ആവാല്‍ ഗോകുലം കേരള എഫ്.സിയുമായി കരാറില്‍ ഒപ്പുവച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here