തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യം തടയുന്നതിനായി പോലീസിന് കൂടുതല്‍ അധികാരം നല്കുന്ന ഭേദഗതിക്ക് ഗവര്‍ണറുടെ അംഗീകാരം. പൊലീസ് നിയമ ഭേദഗതിയിലെ ചട്ട ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.
പൊലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ വാറന്റ് ഇല്ലാതെ ഇനി പോലീസിന് അറസ്റ്റ് ചെയ്യാം.
പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്തവന്നാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം.അതേസമയം, ഈ ഭേദഗതി മാധ്യമ സ്വാതന്ത്രത്തിന് വിലങ്ങ് തടിയാകുമെന്ന ആരോപണവും ഉയര്‍ന്നിരുന്നു.